29 March 2024 Friday

പേടിക്കണ്ട പോലീസ് കൂടെയുണ്ട് പൊതുജനങ്ങള്‍ക്ക് ഹെല്‍ല്‍പ് ലൈന്‍ സംവിധാനം ഒരുക്കി ചങ്ങരംകുളം പോലീസ്

ckmnews

പേടിക്കണ്ട പോലീസ് കൂടെയുണ്ട്


പൊതുജനങ്ങള്‍ക്ക് ഹെല്‍ല്‍പ് ലൈന്‍ സംവിധാനം ഒരുക്കി ചങ്ങരംകുളം പോലീസ്


ചങ്ങരംകുളം:ലോക്ക് ഡൗണ്‍ മൂലം വലയുന്നവര്‍ക്ക് പോലീസും കൂടെയുണ്ട്.ചങ്ങരംകുളം പോലീസാണ് പൊതുജനങ്ങളെ സഹായിക്കുന്നതിനായി സ്റ്റേഷനില്‍ ഹെല്‍ല്‍പ് ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.ക്രമസമാധാന പ്രശ്നങ്ങള്‍ മാത്രമല്ല,ഭക്ഷണം,ആരോഗ്യം,മറ്റു സുരക്ഷാ പ്രശ്നങ്ങള്‍ എന്ത് തന്നെ ആയാലും ഒരു മടിയും കൂടാതെ പോലീസിന്റെ ഹെല്‍പ് ലൈനില്‍ വിളിച്ച് അറിയിക്കാം.കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് നടത്തുന്ന സുരക്ഷാ പ്രവര്‍ത്തനങ്ങളോട് പരമാവധി സഹകരിക്കണമെന്നും ലോക്ക് ഡൗണുമായോ,യാത്രാസംബന്ധമായോ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് മറ്റു സാങ്കേതിക സഹായങ്ങള്‍ക്കും ചങ്ങരംകുളം പോലീസ് പുറത്ത് വിട്ട വാട്ട്സപ്പ് നമ്പര്‍ വഴിയോ ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണെന്നും സിഐ ബഷീര്‍ ചിറക്കല്‍ എസ്ഐ മനോജ്കുമാര്‍ എന്നിവര്‍ അറിയിച്ചു.

Help desk👇

9633331356

9495930980

8281045573

7025181352