20 April 2024 Saturday

ചേറായം കോള്‍പടവില്‍ പമ്പിങ് ആരംഭിച്ചു

ckmnews

?'ചേറായം കോൾ പടവിൽ പമ്പിങ് ആരംഭിച്ചു

 

ചങ്ങരംകുളം:പൊന്നാനി കോൾമേഖലയിലെ അടുത്ത സീസൺ പുഞ്ച കൃഷിയുടെ വരവറിയിച്ചു കൊണ്ട് നന്നംമുക്ക് ചേറായം കോൾപടവ് കമ്മിറ്റി പമ്പിങ് ആരംഭിച്ചു.കഴിഞ്ഞ വർഷത്തെ പോലെ ഇപ്രാവശ്യവും മേഖലയിൽ  ആദ്യം പമ്പിങ് ആരംഭിച്ചത് ചേറായം കോൾപടവിൽ ആണ്.പടവ് കമ്മിറ്റി പ്രസിഡന്റ്‌- കെ.എം. അബ്ദുറഹ്മാൻ, സെക്രട്ടറി- വി. കെ. റസാഖ്, ട്രഷറർ- എം. കെ. കൃഷ്ണൻ, അംഗങ്ങളായ  - കെ. വി. യൂസഫ്, വി.പി. ഹംസ, നന്ദൻ, സുധാകരൻ, വി. കെ. സത്താർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.