29 March 2024 Friday

നന്നംമുക്ക് പഞ്ചായത്തില്‍ 7,10,12 വാര്‍ഡുകള്‍ കൂടി കണ്ടയ്മെന്റ് സോണില്‍ നിയന്ത്രങ്ങള്‍ കര്‍ശനമാക്കുമെന്ന് പോലീസ്

ckmnews

നന്നംമുക്ക് പഞ്ചായത്തില്‍ 7,10,12 വാര്‍ഡുകള്‍ കൂടി കണ്ടയ്മെന്റ് സോണില്‍

നിയന്ത്രങ്ങള്‍ കര്‍ശനമാക്കുമെന്ന് പോലീസ്


പൊന്നാനി:ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കെ ജില്ലയില്‍ പുതിയ കണ്ടയ്മെന്റ് സോണുകളുടെ സര്‍ക്കുലര്‍ കൂടി പുറത്തിറങ്ങി.നന്നംമുക്ക് പഞ്ചായത്തിലെ 7,10,12,മാറഞ്ചേരി പഞ്ചായത്തിലെ 7,14 വട്ടംകുളം പഞ്ചായത്തില്‍ 4 വാര്‍ഡുകള്‍ ഉള്‍പ്പെടുത്തിയാണ് തിങ്കളാഴ്ച  രാത്രിയോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.ഒക്ടോബര്‍ 26 മുതല്‍ പൊന്നാനി താലൂക്കില്‍ മാത്രം 83 ഓളം വാര്‍ഡുകള്‍  കണ്ടെയ്മന്റ് സോണ്‍ ആക്കി കഴിഞ്ഞ ദിവസം ജില്ലാഭരണകൂടം സര്‍ക്കുലര്‍ പുറത്തിറങ്ങിയിരുന്നുഅവ്യക്തതയും ആശയക്കുഴപ്പവും നിലനില്‍ക്കെയാണ് രാത്രിയോടെ പുതിയ കണ്ടയ്ന്‍മെന്റ് സോണ്‍  സര്‍ക്കുലര്‍ കൂടി പ്രഖ്യാപിച്ചത്.ഒക്ടോബര്‍ 25ന് ഇറങ്ങിയ സര്‍ക്കുലറിലാണ് എടപ്പാള്‍ വട്ടംകുളം ആലംകോട് പഞ്ചായത്തുകളും പൊന്നാനി നഗരസഭയും അടക്കം പൊന്നാനി താലൂക്കിലെ 83 ഓളം വാര്‍ഡുകളില്‍ കണ്ടയ്മെന്റ് സോണ്‍ ആക്കി ജില്ലാ ദുരന്തനി വാരണ അതോറിറ്റി ഉത്തരവിറക്കിയിരുന്നത്.അപ്രതീക്ഷിതമായി ഇറക്കിയ ഉത്തരവില്‍ ഉദ്ധ്യോഗസ്ഥരിലും ജനപ്രതിനിധികളിലും വരെ അതൃപ്തിയുണ്ടാക്കുകയും വ്യാപാരികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.രാത്രിയോടെ ഇറങ്ങിയ പുതിയ ഉത്തരവും പൊതുജനങ്ങളിലും വ്യാപാരികളിലും ഉദ്ധ്യോഗസ്ഥരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.കണ്ടയ്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ബുധനാഴ്ച മുതല്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു