29 March 2024 Friday

മൂക്കുതല ഹയര്‍സെക്കണ്ടറി സ്കൂളില്‍ ബയോഗ്യാസ് പ്ളാന്റ് ഉദ്ഘാടനം ചെയ്തു

ckmnews

മൂക്കുതല ഹയര്‍സെക്കണ്ടറി സ്കൂളില്‍ ബയോഗ്യാസ് പ്ളാന്റ് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം വാർഷിക പദ്ധതി 2019- 2020 പ്രകാരം മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളില്‍ നിർമ്മാണം പൂർത്തികരിച്ച ബയോഗ്യാസ് പ്ളാന്റ് ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.ആറ്റുണ്ണിതങ്ങൾ നിർവ്വഹിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എ.അബ്ദുൾ കരീം അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് ടി.കോമളം, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.എം.ബി.ഫൈസൽ, എസ്.എം.സി.ചെയർമാൻ കെ.കെ.മണികണ്ഠൻ, ബി.ഡി.ഒ.ഉഷ, എന്നിവർ ആശംസകൾ പറഞ്ഞു. പി ടി എ പ്രസിഡൻ്റ് കെ.കെ.ലക്ഷ്മണൻ സ്വാഗതവും പ്രധാനധ്യാപിക എം രാധ നന്ദിയും പറഞ്ഞു.