24 April 2024 Wednesday

കനത്ത ചൂട്:കുടിവെള്ള ക്ഷാമവും രൂക്ഷമാവുന്നു

ckmnews

കനത്ത ചൂട്:കുടിവെള്ള ക്ഷാമവും രൂക്ഷമാവുന്നു


ചങ്ങരംകുളം:കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നില നില്‍ക്കെ കനത്ത ചൂടില്‍ വലഞ്ഞ് ജനങ്ങള്‍.ചൂട് കടിനമായതോടെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി.ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ പല പ്രദേശങ്ങളും കിണറുകള്‍ വറ്റി തുടങ്ങി.എല്ലാ വര്‍ഷവും വേനല്‍ കടുക്കുന്നതോടെ വിവിധ സംഘടനകള്‍ കുടിവെള്ള വിതരണ പദ്ധതികളുമായി മുന്നോട്ട് വരാറുണ്ടെങ്കിലും  ഇത്തവണ ലൗക്ക് ഡൗണ്‍ മൂലം ആര്‍ക്കും പുറത്തിറങ്ങാല്‍ കഴിയാതിരുന്നത് സന്നദ്ധ പ്രവര്‍ത്തകരുടെ സൗജന്യ കുടിവെള്ള വിതരണവും മുടക്കിയിട്ടുണ്ട്.ഏപ്രില്‍ മാസമാവുന്നതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമം ഇനിയും രൂക്ഷമാവുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.