23 April 2024 Tuesday

സക്കറിയ മുഹമ്മദുമായി സംവാദം സംഘടിപ്പിച്ചു

ckmnews

സക്കറിയ മുഹമ്മദുമായി സംവാദം സംഘടിപ്പിച്ചു


ചങ്ങരംകുളം:ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ സക്കറിയ മുഹമ്മദുമായി മലപ്പുറം എഴുത്തുകൂട്ടം ഓൺലൈനിൽ തത്സമയ സംവാദം സംഘടിപ്പിച്ചു.എഴുത്തുകൂട്ടം സെക്രട്ടറിയും കഥാകൃത്തുമായ സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു.പ്രസിഡൻ്റ് ഷുക്കൂർ ഉഗ്രപുരം അധ്യക്ഷത വഹിച്ചു. ഫക്രുദ്ദീൻ പന്താവൂർ, പ്രകാശ് കളരിക്കൽ ഇബ്രാഹിം മൂർക്കനാട് , സ്വാലിഹ് .സി, അഫ് ലഹ് റിസ് വാൻ ,ധന്യ ഉണ്ണികൃഷ്ണൻ, കമർ മേലാറ്റൂർ, അത്തീഫ് കാളികാവ് തുടങ്ങിയവർ പങ്കെടുത്തു.ആമസോൺ റിലീസായ 'ഹലാൽ ലൗ സ്റ്റോറി'യെക്കുറിച്ചും സംവിധായകൻ പരാമർശിച്ചു. കെ. ഉണ്ണികൃഷ്ണൻ ആശംസിച്ചു. ജോയിൻ്റ് സെക്രട്ടറി സാക്കിർ സാക്കി നന്ദി പ്രകാശിപ്പിച്ചു