19 April 2024 Friday

എയര്‍ ബോട്ട് നിര്‍മിച്ച അഭിജിത്തിന് അനുമോദനങ്ങളുമായി മന്ത്രിയും

ckmnews







എയര്‍ ബോട്ട് നിര്‍മിച്ച അഭിജിത്തിന് അനുമോദനങ്ങളുമായി മന്ത്രിയും

എടപ്പാൾ: എയര്‍ ബോട്ട് നിര്‍മിച്ച് ജനശ്രദ്ധ നേടിയ അയിലക്കാടിലെ യുവ എഞ്ചിനീയര്‍ കണ്ടംകുളത്തുവളപ്പില്‍ ഷണ്‍മുഖന്റെയും തങ്കമണിയുടെയും മകനായ അഭിജിത്തിനെ അഭിനന്ദിക്കാന്‍ മന്ത്രി കെ ടി ജലീല്‍ നേരിട്ടെത്തി. അയിലക്കാട്ടിലെ പൗര പ്രമുഖനും,വ്യവസായിയുമായ കെ വി സെക്കീറിന്റെ വസതിയില്‍ വച്ച് അഭിജിത്തിനെ അനുമോദിച്ചു. ,എയര്‍ ബോട്ടിന്റെ സാങ്കേതികത്വത്തെക്കുറിച്ചും,സാധ്യതകളെ കുറിച്ചും മന്ത്രി അഭിജിത്തിനോട് ചോദിച്ചറിഞ്ഞു.പുതിയ ഒരു എയര്‍ ബോട്ട്  നിർമിക്കുന്നതിന് കെ വി സെക്കീര്‍ ആവശ്യപ്പെടുകയും അതിനായുള്ള അഡ്വാന്‍സും അഭിജിത്തിന് നല്‍കി.