28 March 2024 Thursday

ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചു

ckmnews

ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചു

പടിഞ്ഞാറങ്ങാടി:കൂനംമുച്ചി നടുവട്ടം റോഡിൽ കൊള്ളനൂർ യാറത്തിനടുത്ത് ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചു.നാഗലശ്ശേരി വടക്കേ കോതച്ചിറയിൽ മലയൻചാത്ത് ശിവശങ്കരന്റെ മകൻ ബാലചന്ദ്രൻ (35)ആണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം.നിർത്തിയിട്ട പിക്കപ്പ് വാനിൽ ബാലചന്ദ്രന്‍ സഞ്ചരിച്ച  ബൈക്ക് ഇടിച്ചാണ് അപകടം. എടപ്പാളിലെ ടയർ കടയിലെ ജീവനക്കാരനാണ് ബാലചന്ദ്രൻ.