24 April 2024 Wednesday

നബിദിനത്തിലെ അലങ്കാരവും , മധുരവും നഷ്ടമായി.

ckmnews

കോവിഡ് തകർത്തു. നബിദിനത്തിലെ അലങ്കാരവും , മധുരവും  നഷ്ടമായി.

ചങ്ങരംകുളം: കോവിഡ് ചതിച്ചതോടെ ഇത്തവണ നബിദിനത്തിന് മധുരവും അലങ്കാരവും ഇല്ലാതാവും.കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് തന്നെ ഇത്തവണ കടകളിൽ ലക്ഷങ്ങളുടെ കച്ചവടവും നഷ്ടമായി.നബിദിനാഘോഷങ്ങൾ നടക്കുന്ന മസ്ജിദുകൾ , മദ്രസ്സ എന്നിവ   അലങ്കരിക്കുന്നതിന് ഏറ്റവും അധികം ഉപയോഗിക്കുന്നത് പലതരം തോരണങ്ങളാണ്.ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഗിൽട്ട്  ,തുണി , പേപ്പർ എന്നിവ 

 തയ്യൽമിഷനിൽ അടിച്ച ശേഷം 5 ,10 മീറ്റർ അളവിൽ തോരണങ്ങളാക്കി വിൽപനയിലൂടെ  വരുമാനം മാർഗ്ഗം കണ്ടെത്തുന്നവർ ചാലിശ്ശേരി ,കാട്ട കമ്പാൽ ,കടവല്ലൂർ ഗ്രാമപ്രദേശങ്ങളിൽ നിരവധിപേരാണ്.വർഷത്തിലൊരിക്കൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടിയിരുന്നത് നബിദിനാഘോഷത്തിനായിരുന്നു.ഒരുമാസത്തോളം നീണ്ട് നിൽക്കുന്ന നബിദിന ആഘോഷങ്ങൾക്ക്  കേരളത്തിൻ്റെ വിവിധ ജില്ലകളിലേക്ക് ചാക്ക് കണക്കിന് അരങ്ങുകൾ കൊണ്ടു പോയിരുന്നത് കുന്നംകുളം നഗരത്തിൽ നിന്നായിരുന്നു.നബിദിനത്തിന്  മധുരം നൽക്കുന്നതിനായി  മിഠായികളും മറ്റും സാധാരണയായി കടകളിൽ വൻതോതിൽ വിൽപന നടക്കുക പതിവായിരുന്നു.മലബാർ മേഖലയിലും മലപ്പുറം ,കോഴിക്കോട് ജില്ലകളിലായി നബിദിന കച്ചവടം ആവേശമായിരുന്നു.ഗ്രാമങ്ങളിൽ നടക്കുന്ന നബിദിന റാലികളിലും ,പള്ളികളിലും , വീടുകളിലും അന്നേ ദിവസം  പലഹാരങ്ങളും ,ശീതളപാനീയങ്ങളും മറ്റും സംഘടനകളും ,വ്യക്തികളും ധാരാളമായി നൽകി വന്നിരുന്നു.വ്യാപാര സ്ഥാപനങ്ങളിൽ മിഠായി ,ബിസ്ക്കറ്റുകൾ , പ്ലാസ്റ്റിക് കുപ്പിയിലാക്കിയ ശീതള പാനീയങ്ങൾ കൂടാതെ കലാപരിപാടികൾക്കുള്ള  ഗിഫ്റ്റുകൾ തുടങ്ങി  ലക്ഷകണക്കിന് രൂപയുടെ കച്ചവടമാണ് കോവിഡ് മുഖാന്തിരം വ്യാപര മേഖലക്ക് നഷ്ടമായത്.നബിദിനം വിപണി ലക്ഷ്യം വെച്ച് തമിഴ്നാട് ,ഹൈദ്രബാദ് , കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി മധുര പലഹാരം  ,മിഠായി , ബിസ്ക്കറ്റ്  എന്നിവ ധാരാളം കേരളത്തിൻ്റെ വിവിധ ജില്ലകളിലേക്ക് വന്നിരുന്നതും അന്യസംസ്ഥാനക്കാർക്കും തിരിച്ചടിയായി.


റിപ്പോര്‍ട്ട്:ഗീവര്‍ ചാലിശ്ശേരി