19 April 2024 Friday

കോവിഡ് പോസിറ്റീവ് ആയിരുന്നവീടുകളില്‍ അണുനശീകരണവും പ്രദേശത്ത് ശുചീകരണവും നടത്തി

ckmnews

കോവിഡ്‌ പോസറ്റീവ് ആയിരുന്ന വീടുകളിൽ അണു നശീകരണവും ശുചീകരണവും നടത്തി


ചങ്ങരംകുളം:തിരുനി അനുപമ വ്യക്തിത്വം എന്ന മീലാദ് കമ്പയിന്റെ ഭാഗമായി കാളാച്ചാൽ സ്കൂൾ, മദ്രാസ, പള്ളി, ബസ്റ്റോപ്പ് റോഡും പരിസരവും ശുചീകരിക്കുകയും കാളാച്ചാൽ പ്രദേശത്ത് കോവിഡ്‌ പോസറ്റിവ് ആയിരുന്ന വീടുകളിൽ അഞ്ചു വീടുകൾ കൂടി അണുനശീകരണം നടത്തുകയും ചെയ്തു. 

ഇതിനകം പ്രദേശത്തെ പതിനഞ്ചിലധികം വീടുകൾ മൂന്ന് ഘട്ടങ്ങളിലായി 

ചങ്ങരംകുളം സ്റ്റേഷൻ ട്രോമാകെയർ യൂണിറ്റിന്റെ  സഹകരണത്തോടെ യാണ് അണു നശീകരണം നടത്തിയത്.കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, സാന്ത്വനം റിലീഫ് സെൽ കമ്മറ്റികളുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടത്തിയത്.അലി സഖാഫി, ജലീൽ അഹ്‌സനി,സിറാജുദ്ധീൻ അഹ്‌സനി, ഹസ്സൻ റഹ്മാനി, സുഹൈൽ കാളാച്ചാൽ, സിവി ഗഫൂർ, എംകെ റഫീഖ്‌, വിവി സഅദ് നേതൃത്വം നൽകി.ട്രോമാകെയർ വളണ്ടിയർമാരായ അജ്മൽ അഷ്റഫ്, മുഹമ്മദലി പങ്കാടുത്തു.