28 March 2024 Thursday

മലപ്പുറം ജില്ലയിൽ പച്ചക്കറിയുടെ ലഭ്യത കുറഞ്ഞതായി വ്യാപാരികൾ

ckmnews

മലപ്പുറം : കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായിയുള്ള ലോക്ക് ഡൗൺ നിരോധനം മലപ്പുറം ജില്ലയിൽ ഏഴാം ദിവസത്തിലേക്ക് കടക്കുബോൾ അവശ്യസാധനമായ പച്ചക്കറിക്കളുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യമാണ് ജില്ലയിലുള്ളത് .

ജില്ലയിലെ പ്രധാന മാർക്കറ്റുകളായ മഞ്ചേരി തുടങ്ങിയ മാർക്കറ്റുകൾ അടഞ്ഞു കിടക്കുന്നതാണ് ജില്ലയിൽ പച്ചക്കറികളുടെ ലഭ്യത കുറയാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു

എന്നാൽ മുൻ ദിവസങ്ങളേക്കാൾ അപേക്ഷിച്ച് പച്ചക്കറികളുടെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യമാണ് ജില്ലയിലുള്ളത് അത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ പച്ചക്കറിയുടെ വിലയുടെ കാര്യം പറയാനാവില്ല എന്നാൽ നിലവിലെ സഹജര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു പച്ചക്കറിയുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. കേരളത്തിൽ പച്ചക്കറി എടുക്കാൻ പോകുന്ന വാഹനത്തിലെ ഡ്രൈവർമാരെ കൊറോണ എന്ന പേരിൽ അപമാനിക്കുകയും ആക്രമിക്കുകയും അവരെ പിടിച്ച് ഐസെലക്ഷൻ വാർഡുകൾ പ്രവേശിക്കുകയും ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ ചരക്കുവാഹനങ്ങൾക്ക് ജില്ലാഭരണകൂടം അനുമതി നൽകിയ പാസുകൾ ഉണ്ടായിട്ടും വാഹനങ്ങൾ ചരക്ക് എടുക്കാൻ പോകാത്തതിന് ഏറ്റവും വലിയ കാരണം കർണാടകയിലെ ആക്രമണങ്ങൾ ആണെന്നാണ് വ്യാപാരികൾ പറഞ്ഞു