28 March 2024 Thursday

അപ്രതീക്ഷിത നിയന്ത്രണങ്ങള്‍ ഉദ്ധ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ആശയക്കുഴപ്പത്തിലാക്കുന്നു

ckmnews

അപ്രതീക്ഷിത നിയന്ത്രണങ്ങള്‍ ഉദ്ധ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ആശയക്കുഴപ്പത്തിലാക്കുന്നു

എടപ്പാള്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ഏര്‍പ്പെടുത്തിയ അപ്രതീക്ഷിത നിയന്ത്രണങ്ങള്‍ ഉദ്ധ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ആശയക്കുഴപ്പത്തിലാക്കുന്നു.ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് കോവിഡ് വ്യാപനമേഖലയില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സര്‍ക്കുലര്‍ ഇറക്കിയത്.ഉദ്ധ്യോഗസ്ഥര്‍ക്ക് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ലഭിക്കാന്‍ വൈകിയത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.ഒരു വാര്‍ഡില്‍ 3 കോവിഡ് രോഗികള്‍ ഉണ്ടെങ്കില്‍ ആ വാര്‍ഡ് കണ്ടയ്ന്‍മെന്റ് സോണ്‍ ആക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിലാണ് പല പഞ്ചായത്തുകളിലും അപ്രതീക്ഷിതമായി നിയന്ത്രണങ്ങള്‍ കടുപ്പിച്ചെതെന്നാണ് ലഭിക്കുന്ന വിവരം.പോലീസ് പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്ധ്യോഗസ്ഥരും വളരെ വൈകിയാണ് പ്രദേശത്ത് പല പഞ്ചായത്തിലും വാര്‍ഡുകളിലും കണ്ടെയ്മന്റ് സോണ്‍ ആക്കിയ വിവരം അറിയുന്നത്.നടപ്പില്‍ വരുത്തേണ്ട നിയന്ത്രണങ്ങളിലും വാര്‍ഡുകളും പ്രദേശങ്ങളും വേര്‍തിരിച്ചതിലും വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതയാണ് വിവരം.