25 April 2024 Thursday

അഖില ഭരതീയ അയ്യപ്പ സമാജം സംസ്ഥാന ഉപാധ്യക്ഷനായി തെരെഞ്ഞെടുത്ത കെപി മാധവനെ ആദരിച്ചു

ckmnews

അഖില ഭരതീയ അയ്യപ്പ സമാജം സംസ്ഥാന ഉപാധ്യക്ഷനായി തെരെഞ്ഞെടുത്ത കെപി മാധവനെ ആദരിച്ചു

എടപ്പാൾ:അഖില ഭാരതീയ അയ്യപ്പ സമാജം സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഭാരതീയ ജനതാ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കെ പി മാധവനെ ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത്  പൊന്നാട ചാർത്തി ആദരിച്ചു. ബി.ജെ.പി. പൊന്നാനി നിയോജക മണ്ഡലത്തിലെ വാർഡ് തിരഞ്ഞെടുപ്പ് കൺവീനർമാരുടെ ശില്പശാല ചെറു വയ്ക്കര സരസ്വതി വിദ്യാനികേതൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിലാണ് ആദരിച്ചത്. ചടങ്ങിൽ ബി.ജെ.പി. പൊന്നാനി നിയോജക മണ്ഡലം പ്രസിഡൻറ് പ്രസാദ് പടിഞ്ഞാക്കര അദ്ധ്യക്ഷത വഹിച്ചു.ബി.ജെപി. പാലക്കാട് മേഖലാ വൈസ് പ്രസിഡൻ്റ് കെ.കെ.സുരേന്ദ്രൻ, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി ജി.സുഭാഷ് , മേഖലാ സംഘടനാ സെക്രട്ടറി കാശിനാഥ്, സംസ്ഥാന സമിതി അംഗം ചക്കുത്ത് രവീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക് ,ജില്ലാ സെക്രട്ടറി പി, പി.ഗണേശൻ തുടങ്ങിയവർ സംബന്ധിച്ചു