24 April 2024 Wednesday

വട്ടംകുളം പഞ്ചായത്തില്‍ ബഡ്സ് റിഹാബിലിറ്റേഷന്‍ ശിലാസ്ഥാപനം നടത്തി

ckmnews

വട്ടംകുളം പഞ്ചായത്തില്‍ ബഡ്സ് റിഹാബിലിറ്റേഷന്‍ ശിലാസ്ഥാപനം നടത്തി


എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിന് കീഴിൽ 

റർബൺ പദ്ധതിയിൽ നിർമ്മിക്കുന്ന

ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൻ്റെ ശിലാസ്ഥാപനം  പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കലിന്റെ അധ്യക്ഷതയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ നിർവഹിച്ചു. 52 ലക്ഷം ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി റാബിയ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പത്തിൽ അഷ്റഫ്, എം മുസ്തഫ, ബ്ലോക്ക് പഞ്ചായത്തംഗം എം എ നവാബ് തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു.