05 December 2020 Saturday

വരതൂര്‍ കായല്‍ ഇറിഗേഷന്‍ പദ്ധതി പ്രവര്‍ത്തനോദ്ഘാടനം നടത്തി

ckmnews

വരതൂർ കായൽ ഇറിഗേഷൻ പദ്ധതി പ്രവർത്തനോദ്ഘാടനം  നടത്തി


എടപ്പാൾ: ഒരു കോടി അമ്പത്തിയഞ്ച് ലക്ഷം ചിലവഴിച്ച് നിർമ്മിക്കുന്ന  വരതൂർ കായൽ ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം

 ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ നിർവഹിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ലക്ഷ്മി മുഖ്യാതിഥിയായിരുന്നു. താനൂർ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ നാസർ, വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി റാബിയ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം മുസ്തഫ കൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

ckmnews