19 April 2024 Friday

മുഖ്യമന്ത്രിയുടെ പോലീസ്മെഡല്‍ നേടിയ വനിതാ സീനിയര്‍ പോലീസ് ഓഫീസര്‍ റുബീനയെ ആദരിച്ചു

ckmnews

മുഖ്യമന്ത്രിയുടെ പോലീസ്മെഡല്‍ നേടിയ വനിതാ സീനിയര്‍ പോലീസ് ഓഫീസര്‍ റുബീനയെ ആദരിച്ചു


ചങ്ങരംകുളം:മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ കരസ്ഥമാക്കിയ ചങ്ങരംകുളം സ്റ്റേഷനിലെ മുൻ സീനിയർ വനിതാ പോലീസ് ഓഫീസറും,ഇപ്പോൾ പൊന്നാനി കോസ്റ്റൽ സ്റ്റേഷനിൽ ജോലി ചെയ്യുകയും ചെയ്യുന്ന റുബീനയെ ആദരിച്ചു. നന്നംമുക്ക് പൂച്ചപ്പടി കലാസാംസ്കാരിക വേദി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് റുബീനയെ പുരസ്കാരം  നല്‍കി ആദരിച്ചത്