20 April 2024 Saturday

സ്വാമിവിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്കാരം നേടിയ സന്തോഷ് ആലംകോടിനെ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:കേരള സംസ്ഥാന യുവജനക്ഷേമബോർഡ് സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാര ജേതാവ് സന്തോഷ് ആലംകോടിന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം. പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.തവനൂർ നിയോജകമണ്ഡലം ചെയർമാൻ ടി. പി മോഹനൻ അധ്യക്ഷത വഹിച്ചു. ട്രഷറർ മുസ്തഫ കാടഞ്ചേരി, രമണി രാജഗോപാൽ, പ്രദീപ് പാറപ്പുറം എന്നിവർ പങ്കെടുത്തു.