29 March 2024 Friday

ആലംകോട് ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച മത്സ്യ കൃഷി കുളത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ckmnews


ചങ്ങരംകുളം:ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യത്തിൽ സുഭിക്ഷ കേരളം പദ്ധതിക്കു കീഴിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആലംങ്കോട് ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡായ കോക്കൂർ കിഴക്കുമുറിയിൽ നിർമ്മിച്ച മത്സ്യകൃഷി പടുതകുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.മുഹമ്മദിൻ്റെ വീട്ടിലാണ് പടുതാകുളം നിർമ്മിച്ചിരിക്കുന്നത്.കുളത്തലെ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുജിതാ സുനിൽ നിർവ്വഹിച്ചു.വാർഡ് മെമ്പർ അംബിക ടീച്ചർ  അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തഗം ആയിഷ ഹസ്സൻ, NRGS ഉദ്യോഗസ്ഥരും സംസാരിച്ചു.