29 March 2024 Friday

ലാന്‍സി ലത്തീഫിനെ താലൂക്ക് എംഇഎസ് അനുമോദിച്ചു

ckmnews


പൊന്നാനി:തീരദേശ മത്സ്യതൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടികളില്‍ നിന്ന് ആദ്യമായി ബോംബെ ഐഐടിയില്‍ പ്രവേശനം നേടിയ ലാന്‍സി ലത്തീഫിനെ താലൂക്ക് എംഇഎസ് അനുമോദിച്ചു. താലൂക്ക് പ്രസിഡന്‍റ് പിഎന്‍ കുഞ്ഞുമോന്‍ ഉപഹാരം നല്‍കി.യൂനിറ്റ് പ്രസിഡന്‍റ് ടിവി അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍, താലൂക്ക് സെക്രട്ടറി ടിടി ഇസ്മാഈല്‍, ഖജാഞ്ചി കെവി റഫീഖ്, ജോ. സെക്രട്ടറി കെ ജാബിര്‍, യൂനിറ്റ് സെക്രട്ടറി ഒ സലാം, യൂത്ത്വിങ് പ്രസിഡന്‍റ് അനൂപ് റഹ്മാന്‍, കെകെ കാദര്‍, പി സെക്കീര്‍, എച്ച് ലത്തീഫ്, എച്ച് സിദ്ധിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.