19 April 2024 Friday

സി.പി.ഐ എം കൊടിമരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധിച്ചു.

ckmnews

സി.പി.ഐ എം കൊടിമരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധിച്ചു.


ചങ്ങരംകുളം:ചാലിശ്ശേരി അങ്ങാടി സ്കൂൾ ബസ്റ്റ് സ്റ്റോപ്പിന് മുൻവശം  സ്ഥാപിച്ചിരുന്ന സിപിഎം കൊടിമരം ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതിൽ സി പി ഐ എം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിൽ  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പ്രതിഷേധ കൂട്ടായ്മ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.എ. പ്രയാൺ ഉദ്ഘാടനം ചെയ്തു  .നാട്ടിൽ ക്രമസമാധാനം തകർക്കാനുള്ള  ലക്ഷ്യമാണ് പിന്നില്ലെന്ന്  പ്രയാൺ പറഞ്ഞു.നേതാക്കളായ അശോകൻ, സൈമൺ, ലക്ഷ്മണൻ  എന്നിവർ സംസാരിച്ചു. ചുമട്ടുതൊഴിലാളികളും , പ്രവർത്തകരും   പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു.