20 April 2024 Saturday

പഞ്ചരത്നങ്ങളിൽ മൂന്നുപേർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ താലികെട്ട്.

ckmnews

പഞ്ചരത്നങ്ങളിൽ മൂന്നുപേർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ താലികെട്ട്.


തൃശ്ശൂർ:അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഒരു വിവാഹത്തിന് സാക്ഷ്യം വഹിച്ച് ഗുരുവായൂര്‍ ക്ഷേത്രം.പഞ്ചരത്ന’ങ്ങളിൽ ഉത്ര, ഉത്തമ, ഉത്തര എന്നിവരുടെ വിവാഹമാണ്‌ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത്.തിരുവനന്തപുരം  പോത്തൻകോട് സ്വദേശികളായ രമാദേവി പ്രേംകുമാർ ദമ്പതികളുടെ  നിമിഷങ്ങളുടെ വ്യത്യാസത്തിൽ പിറന്ന അഞ്ചു മക്കളാണ് മലയാളികൾക്ക് പ്രിയപ്പെട്ട പഞ്ചരത്നങ്ങൾ.1995 നവമ്പർ 18നാണ് രമാദേവി നിമിഷങ്ങളുടെ വ്യത്യാസത്തിൽ അഞ്ച് കുട്ടികൾക്ക് ജന്മം നൽകിയത്.ഇതിൽ ഒരാൺകുട്ടിയും 4 പെൺകുട്ടികളുമാന് ജനിച്ചത്.പിറന്നത് ഉത്രം നാളിലായതിനാൽ നാളുചേർത്ത് മക്കൾക്ക് പേരിട്ടു. അഞ്ചു മക്കളുടെയും പേരിടീലും ചോറൂണും സ്കൂൾ‌ പ്രവേശനവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു.ഇവരിൽ 3 പേരുടെ വിവാഹമാണ് ഗുരുവായൂരിൽ നടന്നത്.നാല് സഹോദരിമാരുടെ ഏക സഹോദരൻ ഉത്രജൻ കാരണവർ സ്ഥാനത്തു നിന്ന് സഹോദരിമാരെ കൈ പിടിച്ചേൽപ്പിച്ചു.പഞ്ചരത്നങ്ങൾക്ക് ഒമ്പത് വയസുള്ളപ്പോഴാണ് അച്ഛൻ പ്രേംകുമാറിന്‍റെ ആകസ്മിക വേർപാട്.എന്നാൽ ജീവിതദുഃഖത്തിൽ തളരാതെ രമാദേവി വിധിയോടു സധൈര്യം പോരാടി വിജയിച്ചു. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയ രമാദേവിക്ക് ജില്ലാ സഹകരണബാങ്കിൽ ജോലി നൽകി സർക്കാരും താങ്ങായി.