24 April 2024 Wednesday

അവയവമാഫിയയെ പൂട്ടാൻ പ്രത്യേക അന്വേഷണ സംഘം വരുന്നു , തലവൻ തൃശ്ശൂർ എസ്പി

ckmnews

തിരുവനന്തപുരം : സംസ്ഥാനത്തെ അവയവക്കച്ചവട മാഫിയക്ക് എതിരായ അന്വേഷണം വിപുലീകരിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് ആഭ്യന്തരവകുപ്പ് . സംസ്ഥാനവ്യാപകമായി അന്വേഷണം നടത്തുന്നതിന് വേണ്ടി പ്രത്യേകസംഘം രൂപീകരിക്കും . തൃശ്ശൂർ എസ്പിയുടെ എസ് സുദർശന്റെ നേത്യത്വത്തിലാകും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുക . ഇടനിലക്കാർ , ആശുപത്രികൾ , സർക്കാർ ജീവനക്കാർ എന്നിവരുടെ പങ്ക് വിശദമായി ഈ സംഘം അന്വേഷിക്കും . സംസ്ഥാനത്ത് അവയവദാനവുമായി ബന്ധപ്പെട്ട് വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു . one സംസ്ഥാനത്ത് അവയവദാന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത് . കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് നിരവധിപ്പേർ വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾ വിൽപ്പന നടത്തിയെന്നും ഐജി എസ് ശ്രീജിത്തിന്റെ റിപ്പോർട്ടിൽ പറയുന്നു .

സംസ്ഥാനത്ത് അവയവ കൈമാറ്റത്തിന് മൃതസഞ്ജീവനിയെന്ന പദ്ധതിയുണ്ട് . മരണാനന്തരമുള്ള അവയവദാനമാണ് ഈ പദ്ധതി . ജീവിക്കുമ്പോഴോ , അല്ലങ്കിൽ ഒരാൾ മരണപ്പെട്ടാൽ ബന്ധുക്കളുടെ സമ്മതത്തോടെയോ അവയവങ്ങൾ രോഗിക്ക് മാറ്റിവയ്ക്കുന്നതാണ് പദ്ധതി . നിയമാനുസൃതമുള്ള ഈ പദ്ധതിയെ അട്ടിമറിച്ച് ഏജന്റുമാർ അവയവ കച്ചവടം നടത്തുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ . കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി പാവങ്ങളായ ആളുകൾ ചുഷണത്തിന് ഇരയായെന്ന് മാത്രമാണ് റിപ്പോർട്ടിലുള്ളത് . സംസ്ഥാനത്ത് എവിടെയുള്ളവരാണെന്നോ ഏത് ആശുപത്രി കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ ശസ്ത്രക്രിയ നടന്നതെന്നോ റിപ്പോർട്ടിലില്ല . സർക്കാർ ഉദ്യോഗസ്ഥരും ഈ മാഫിയക്കൊപ്പം പ്രവർത്തിച്ചതായി സംശയിക്കുന്നുണ്ടെന്നും ഐജി പറയുന്നു . ആരെയും പ്രതിയാക്കാതെയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്