23 April 2024 Tuesday

5ജിയില്‍ ഇന്ത്യയുടെ തയ്യാറെടുപ്പ്; പാര്‍ലമെന്ററി പാനല്‍ ടെലികോം പ്രതിനിധികളെ കാണും

ckmnews

5ജിയില്‍ ഇന്ത്യയുടെ തയ്യാറെടുപ്പ്; പാര്‍ലമെന്ററി പാനല്‍ ടെലികോം പ്രതിനിധികളെ കാണും

ന്യൂഡല്‍ഹി: 5ജി സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ തയ്യാറെടുപ്പ് ഐടി കാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി വിലയിരുത്തും. അതിനായി ടെലികോം കമ്പനികള്‍, ടെലികോം വകുപ്പ്, ട്രായ് പ്രതിനിധികളെ പാനല്‍ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു.ശശി തരൂര്‍ എംപി അധ്യക്ഷനായ പാര്‍ലമെന്ററി പാനല്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് എന്നീ കമ്പനികളില്‍ നിന്നും 5ജിയ്ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായം ചോദിച്ചറിയും.ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം, ജിയോ, റാഡിസിസ് കോര്‍പറേഷന്‍ എന്നിവര്‍ ചേര്‍ന്ന് 5ജിയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജിയോയുടെ 5ജിഎന്‍ആര്‍ സംവിധാനത്തില്‍ ഒരു ജിബിപിഎസ് വേഗത കൈവരിക്കാന്‍ ക്വാല്‍കോമിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ 5ജി വിന്യാസത്തിന് ആരംഭം കുറിക്കാന്‍ ഇരു കമ്പനികള്‍ക്കും സാധിക്കുമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന ഡാറ്റാ നിരക്കും, കുറഞ്ഞ ലേറ്റന്‍സിയും ഉപയോക്താക്കള്‍ക്ക് 5ജിയില്‍ ലഭിക്കും. അതിവേഗ ഇന്റര്‍നെറ്റിന്റെ ചുവടുപിടിച്ച് വരുന്ന പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും