20 April 2024 Saturday

കലയെ സ്നേഹിക്കുന്ന ജനങ്ങളും നല്ല സൗഹൃദങ്ങളുമാണ് കലാകരന്റെ സമ്പത്ത്:ഉദയന്‍ എടപ്പാള്‍

ckmnews

കലയെ സ്നേഹിക്കുന്ന ജനങ്ങളും നല്ല സൗഹൃദങ്ങളുമാണ് കലാകരന്റെ സമ്പത്ത്:ഉദയന്‍ എടപ്പാള്‍


എടപ്പാള്‍:കലയെ സ്നേഹിക്കുന്ന ജനങ്ങളും നല്ല സൗഹൃദങ്ങളുമാണ് ഒരു കലാകരന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് പ്രശസ്ഥ മണല്‍ ചിത്രകാരനും സിനിമാ കലാ സംവിധായകനുമായ ഉദയന്‍ എടപ്പാള്‍ പറഞ്ഞു.എടപ്പാള്‍ ഇ എസ് എ സി ക്ളബ്ബ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിലാണ് ഉദയന്‍ ഉങ്ങനെ പറഞ്ഞത്.എസ്പിബി യെ അനുസ്മരിച്ച് താന്‍ ചെയ്ത മണല്‍ ചിത്രത്തെ അവരുടെ കുടുംബവും കലാസമൂഹവും ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ആദരവ് സ്വീകരിച്ച ഉദയന്‍ പറഞ്ഞു.എടപ്പാൾ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൂണിൽ ചിത്രരചന നടത്തുന്ന ക്ലബ്ബ് അംഗം കൃഷ്ണൻ കുട്ടിയേയും സംഘാടകര്‍  ആദരിച്ചു.എടപ്പാളിൻ്റെ പേര് വാനോളം ഉയർത്തിയ കലാകാരനെ എത്ര പ്രശംസിച്ചാലും മതിവരില്ലെന്നും എസ് പി ബാലസുബ്രമണ്യത്തെ അനുമസ്മരിച്ച് ഉദയൻ ചെയ്ത മണൽ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നെന്നുംക്ലബ്ബ് ഭാരവാഹി എം വി മജീദ് പറഞ്ഞു.ക്ലബ്ബ് 

പ്രസിഡൻറ്  സിക്കന്തർ സെക്രട്ടറി ജയേഷ് തുടങ്ങി മറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.


ദാസ് കോക്കൂര്‍