29 March 2024 Friday

500 ഓളം അതിഥി തൊഴിലാളികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം സ്പോണ്‍സര്‍ ചെയ്ത് മുന്‍ പഞ്ചായത്ത് പ്രിഡണ്ടും കുടുംബവും

ckmnews

500 ഓളം അതിഥി തൊഴിലാളികൾക്ക് ഒരു ദിവസത്തെ വൈകുന്നേര ഭക്ഷണം സ്പോൺസർ ചെയ്ത് വട്ടത്തൂർ ഫാമിലി...



ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തിലെ 500 ഓളം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾക്ക് ഒരു ദിവസത്തെ വൈകുന്നേര ഭക്ഷണം സ്പോൺസർ ചെയ്ത് വട്ടത്തൂർ ഫാമിലി. ആലംകോട് ഗ്രാമപഞ്ചായത്ത് അതിഥി തൊഴിലാളികൾക്കും, നിരീക്ഷണത്തിൽ കഴിയുന്നവർക്കും, മറ്റുള്ളവർക്കുമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ചങ്ങരംകുളം മറൂഷ് ഹോട്ടലിൽ  ആരംഭിച്ച കമ്മ്യുണിറ്റി കിച്ചനിലേക്കാണ് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ഷാനവാസ് വട്ടത്തൂർ തന്റെ ഫാമിലിയുടെ പേരിൽ 500 ഓളം വരുന്ന ജോലിയും,കൂലിയുമില്ലാതെ പ്രയാസപ്പെടുന്ന അതിഥി തൊഴിലാളികൾക്ക് കഴിക്കാൻ കഴിയുന്ന ഉപ്പ്മാവിന് ആവശ്യമായ സാധനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിലിനും, വൈ:പ്രസിഡണ്ട് എം.കെ അൻവറിനും കൈമാറിയത്. ഷബീർ വട്ടത്തൂർ,സുധീർ ചെമ്പേത്ത്,ആയിഷ ഹസൻ,അലി പരുവിങ്ങൽ,പി.വി പ്രദീപ്,കെ.എം ഹാരിസ്,.ഇ.ആർ ലിജേഷ് തുടങ്ങിയവർ പങ്കെടുത്തു.