29 March 2024 Friday

ചികിത്സയില്‍ കഴിഞ്ഞ മൂക്കുതല സ്വദേശി സാമുവല്‍ അന്തരിച്ചു

ckmnews



ചങ്ങരംകുളം:ചികിത്സയില്‍ കഴിഞ്ഞ മൂക്കുതല പിടാവനൂര്‍  സ്വദേശി ചെറുവത്തൂര്‍ സാമുവല്‍ അന്തരിച്ചു.69 വയസായിരുന്നു.അസുഖത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സാമുവല്‍ 20/10/2020 ചൊവ്വാഴ്ചയാണ് മരിച്ചത്.നാല് ദിവസം മുമ്പ് സാമുവല്‍ മരിച്ചതായി ചില തെറ്റായ സന്ദേശങ്ങള്‍ വരികയും പ്രദേശവാസികള്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചങ്ങരംകുളം മീഡിയ അടക്കമുള്ളവര്‍ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.പിന്നീട് സാമുവല്‍ അസുഖം മൂര്‍ചിച്ച് ഗുരുതരാവസ്ഥയില്‍ ആണെന്നും മരണം സ്ഥിരീകരിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ അറിയിക്കുകയും ചെയ്തിരുന്നു.വാര്‍ത്ത വെബ്സൈറ്റ് അടക്കമുള്ള മീഡിയ എക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തെങ്കിലും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അങ്ങനെ ഒരു വാര്‍ത്ത ചെയ്യേണ്ടി വന്നതില്‍ അദ്ധേഹത്തിന്റെ കുടുംബാംഗങ്ങളോടും വായനക്കാരോടും ഉള്ള ഖേദം കൂടി  അറിയിക്കുന്നു.സാമൂഹിക സാംസ്കാരിക മേഖലയിലും മിനിസ്ക്രീനിലും സജീവ സാനിധ്യമായിരുന്ന സാമുവല്‍ ഏറെകാലം വിദേശത്ത് വ്യവസായി ആയിരുന്നു.ഭാര്യ ജെസ്സി സാമുവല്‍,മക്കള്‍ സന്തോഷ്,സഞ്ജയന്‍,സിന്ധു,സംസ്കാരം പിന്നീട് നടക്കും