24 April 2024 Wednesday

യുവതിയെ ഭര്‍തൃവീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

പൂക്കരത്തറയില്‍ യുവതിയെ ഭര്‍തൃവീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം:യുവതിയെ ഭര്‍തൃവീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പൂക്കരത്തറ ബോംബെ പടിയില്‍താമസിക്കുന്ന നെടിയോടത്ത് വളപ്പില്‍ മഹേഷിന്റെ ഭാര്യ ശരണ്യ(21)ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച  വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം.വീടിനകത്ത് മുറിയില്‍ ജനല്‍കമ്പിയില്‍ ഷാള്‍ ഉപയോഗിച്ചാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്.വീട്ടുകാര്‍ ഭഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തി.ചാലിശ്ശേരി സ്വദേശിയായ ശരണ്യയുടെ വിവാഹം രണ്ട് വര്‍ഷം മുമ്പാണ് കഴിഞ്ഞത്.ഒന്നര വയസുള്ള മകളുണ്ട്.മൃതദേഹംതിങ്കളാഴിചാ കാലത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.