23 April 2024 Tuesday

ഇമ്പിച്ചിബാബ മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് കെട്ടിടം:10.89 കോടിയുടെ അനുമതി

ckmnews

ഇമ്പിച്ചിബാബ മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് കെട്ടിടം:10.89 കോടിയുടെ അനുമതി


പൊന്നാനി:ഇമ്പിച്ചിബാവ മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് പുതിയ ബ്ലോക്ക് പണിയുന്നതിന് 10.89 കോടി രൂപയുടെ ഭരണാനുമതിയായി.കിഫ്ബി പദ്ധതിയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട്  അനുവദിച്ച് ഉത്തരവായത്.ആധുനിക സൗകര്യത്തോടെയുള്ള കാഷ്വാലിറ്റി,ഐ.സി.യു. യൂണിറ്റ്, ഔട്ട്പേഷ്യന്‍റ് പരിശോധനാ മുറികള്‍,വാര്‍ഡുകള്‍ അടക്കമുള്ള കെട്ടിട സമുച്ചയമാണ്  ഒരുങ്ങുക.നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി ഏകദേശം 7.5 കോടി രൂപയും,ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയ്ക്കായി ഏകദേശം 3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (SPV) ആയി കിറ്റ്കോ (KITCO)യാണ് പ്രവര്‍ത്തിക്കുക.പദ്ധതി എത്രയും വേഗത്തില്‍ ടെണ്ടര്‍ നടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.