29 March 2024 Friday

ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ആത്മഹത്യാശ്രമം ; പ്രതി ഒളിവിൽ

ckmnews

ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ആത്മഹത്യാശ്രമം ; പ്രതി ഒളിവിൽ

ഇടുക്കിയില്‍ പീഡനത്തിനിരയായ പതിനേഴുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.  കേസില്‍ പ്രതിയായ അയല്‍വാസിയായ യുവാവ് ഒളിവിലാണ്. യുവാവിനെതിരെ പീഡനത്തിന് കട്ടപ്പന പൊലീസില്‍ പെണ്‍കുട്ടിയുടെ കുടുബം പരാതി നല്‍കിയിരുന്നു. പീഡനത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. യുവാവിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു.