23 April 2024 Tuesday

ശരത് ചന്ദ്രനെ ഞാറ്റുവേല കലാ സാംസ്കാരിക കാര്‍ഷിക കൂട്ടായ്മ ആദരിച്ചു

ckmnews

ശരത് ചന്ദ്രനെ ഞാറ്റുവേല കലാ സാംസ്ക്കാരിക കാര്‍ഷിക കൂട്ടായ്മ ആദരിച്ചു


എടപ്പാൾ: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍ നിന്ന് എം.എ.ഹിസ്റ്ററിയില്‍ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടിയ ശരത് ചന്ദ്രനെ ഞാറ്റുവേല കലാ,സാംസ്ക്കാരിക ,കാര്‍ഷിക കൂട്ടായ്മ ആദരിച്ചു.വി.അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ച  ആദരവ് ചടങ്ങ് വാര്‍ഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡണ്ടുമായ സി.വി.സുബൈദ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത് മൊമന്‍റോനെല്‍കി.ഞാറ്റുവേലയുടെ രക്ഷാധികാരി ഹനീഫ വെളുത്തപറമ്പില്‍ ശരത് ചന്ദ്രനെ പൊന്നാട ചാർത്തി. ഞാറ്റുവേലയുടെ സ്നേഹോപഹാരംഞാറ്റുവേല വൈസ് പ്രസിഡണ്ട് രമണി ചേലാത്ത് നൽകി.വൈസ് പ്രസിഡണ്ട് സജീവ് നാണപ്പ ആശംസകളറിയിച്ചു.