20 April 2024 Saturday

കേരളാ പൊലീസ് സ്മൃതി ദിനം ; ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു

ckmnews





ഏതോ പ്രതിഷേധക്കാരെ നേരിടാനായെത്തിയപ്പോൾ അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിന്ന് രക്ഷതേടി വലിയൊരു മരത്തിന് കീഴേ , കുട ചൂടി , മഴ നനഞ്ഞ് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രത്തിനാണ് രണ്ടാം സ്ഥാനം . ഫ്രീലാന്റ് ഫോട്ടോഗ്രാഫർ പ്രശാന്ത് പട്ടൻ പകർത്തിയതാണ് ചിത്രം .



സമരക്കാർക്കിടയിലൂടെ കടന്ന് പോകുന്ന പൊലീസ് ജീപ്പിന്റെ സൈഡ് മിറർ സമരക്കാരുടെ ഇഷ്ടിക കൊണ്ടുള്ള ഏറിൽ തകർന്ന് പോകുന്ന ചിത്രത്തിനാണ് മൂന്നാം സ്ഥാനം . സുപ്രഭാതം പത്രത്തിലെ ഫോട്ടാഗ്രാഫർ റ്റി.കെ.ദീപപ്രസാദ് പകർത്തിയ ചിത്രമാണിത്


കേരളാ പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനർഹരെ പ്രഖ്യാപിച്ചു . 175 ചിത്രങ്ങളാണ് മത്സരരംഗത്തുണ്ടായത് . നിരവധി പത്ര ഫോട്ടോഗ്രാഫർമാരും അതിലേറെ പൊതുജനങ്ങളും മത്സരത്തിൽ പങ്കെടുത്തു . ഇന്ത്യൻ എക്സ്പ്രസിൽ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫർ വിൻസന്റ് പുളിക്കൽ പകർത്തിയ ചിത്രത്തിനാണ് ഒന്നാം സമ്മാനം . പൊതുജനങ്ങൾക്കും പത്രഫോട്ടോഗ്രാഫർമാർക്കുമായിരുന്നു മത്സരത്തിൽ പ്രാധാന്യം . കേരളാ പൊലീസ് ചീഫ് ഫോട്ടോഗ്രഫർ , കേരളാ പൊലീസ് മീഡിയാ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ , ഇൻഫർമേഷൻ ഓഫീസർ , പിന്നെ കേരളാ പൊലീസ് സോഷ്യൽ മീഡിയാ സെൽ എന്നിവരടങ്ങുന്ന വിധികർത്താക്കളാണ് സമ്മാനാർഹരായവരെ തെരഞ്ഞെടുത്തത് . മനോജ് എബ്രഹാം ഐപിഎസ് എല്ലാറ്റിനും മേൽനോട്ടം വഹിച്ചു . കേരളാ പൊലീസ് ജോലിയുടെ ഭാഗമായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്കാണ് ഫോട്ടോഗ്രാഫി മത്സരത്തിൽ പ്രാധാന്യം നൽകിയത് . അതോടൊപ്പം സാങ്കേതിക കാര്യങ്ങളെയും പരിഗണിക്കുകയായിരുന്നെന്ന് കേരളാ പൊലീസ് സോഷ്യൽ മീഡിയ സെല്ല് ഉദ്യോഗസ്ഥനായ സന്തോഷ് കുമാർ  പറഞ്ഞു . വിജയികൾക്ക് യഥാക്രമം 4000 , 2500 , 1500 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും സമ്മാനിക്കുമെന്ന് കേരളാ പൊലീസ് പി ആർ ഒ പ്രമോദ് കുമാർ  പറഞ്ഞു