28 March 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്തിലെ കോക്കൂര്‍ പാലച്ചുവട് നമ്പര്‍ 19 അംഗണവാടി നാടിന് സമര്‍പ്പിച്ചു

ckmnews

ആലംകോട് ഗ്രാമ പഞ്ചായത്തിലെ കോക്കൂർ പാലച്ചുവട് നമ്പർ 19 നമ്പർ അംഗനവാടി നാടിന് സമർപ്പിച്ചു


ചങ്ങരംകുളം:പെരുമ്പടത്ത് ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പാലച്ചുവട് അംഗനവാടി നാടിന് സമർപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജിത സുനിൽ നിർവഹിച്ചു.വാർഡ് മെമ്പർ അംബിക ടീച്ചർ സ്വാഗതം പറഞ്ഞ  

പരിപാടിയിൽ

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ അൻവർ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ മാധവൻ, ആയിഷ ഹസ്സൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി യൂസഫലി,മുൻ വാർഡ് മെമ്പർ കുഞ്ഞുകോക്കൂർ,കലമാമു,അശറഫ് മാസ്റ്റർ, 

തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അംഗനവാടിയിൽ നിന്നും 26 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച കെ സി തങ്കമണി ടീച്ചറെ 

അംഗനവാടി വെൽഫെയർ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. ഗിരിജ ടീച്ചർ പരിപാടിക്ക് നന്ദി പറഞ്ഞു.