24 April 2024 Wednesday

ഒറ്റയാന്‍ ശുചീകരണം:രാജന്‍ കടവല്ലൂരിനെ പ്രകൃതി സംരക്ഷണസംഘം ആദരിച്ചു

ckmnews

ഒറ്റയാൻ ശുചീകരണം;രാജൻ കടവല്ലൂരിനെ പ്രകൃതിസംരക്ഷണ സംഘം ആദരിച്ചു.


പെരുമ്പിലാവ്:ഒറ്റയാൻ ശുചീകരണത്തിൽ മാതൃകയായ രാജൻ കടവല്ലൂരിനെ പ്രകൃതിസംരക്ഷണ സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി മാതൃക ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.രാജൻ കടവല്ലൂരിന്റെ വസതിയിൽ നടന്ന ചടങ്ങിൽ കുന്നംകുളം എസ്.ഐ വി.എസ്സ് സന്തോഷ് രാജന് ഉപഹാരം നൽകി.ചടങ്ങിൽ പ്രകൃതിസംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് എൻ വൃക്ഷതൈ രാജന് നൽകി,ഗാന്ധിജയന്തി ദിനത്തിലാണ് കടവല്ലൂർ വടക്കുമുറി സ്വദേശി വെള്ളത്തിങ്കൽ രാജൻ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ വൃത്തിയാക്കാൻ ഇറങ്ങി തിരിച്ചത്.

 മൂന്ന്ദിവസങ്ങളിലായ് കടവല്ലൂർ മുതൽ കുന്നംകുളം വരെയുള്ള 28 കാത്തിരിപ്പു കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ വൃത്തിയാക്കുകയും ഷെഡും പരിസരങ്ങളും അണുവിമുക്തമാക്കുകയും ചെയ്തു.പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് എൻ ,

പ്രകൃതി സംരക്ഷണ സംഘം പ്രവർത്തകരായ ജയപ്രകാശ് കേച്ചേരി, 

തോംസൺ പി.സി,

റഫീഖ് കടവല്ലൂർ,

സിദ്ദിഖ് മാളിയേക്കൽ

തുടങ്ങിയവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.