23 April 2024 Tuesday

വ്യാപാര പ്രതിസന്ധി:റൂമുകളുടെ വാടക ഒഴിവാക്കി നെല്ലിശ്ശേരിയിലെ കെട്ടിട ഉടമ

ckmnews

വ്യാപാര പ്രതിസന്ധി:റൂമുകളുടെ വാടക ഒഴിവാക്കി നെല്ലിശ്ശേരിയിലെ കെട്ടിട ഉടമ


എടപ്പാൾ: ഒരു മാസത്തെ കെട്ടിട വാടക ഒഴിവാക്കി നെല്ലിശ്ശേരിയിലെ കെട്ടിട ഉടമ. നെല്ലിശ്ശേരി സ്വദേശി മൂത്തേടത്ത് വളപ്പിൽ മുഹമ്മദ്‌ അലിയാണ്   നെല്ലിശ്ശേരിയിലുള്ള തന്റെ കെട്ടിടത്തിന്റെ ഒരു മാസത്തെ വാടക കച്ചവടക്കാർ തരേണ്ടതില്ലെന്ന് അറിയിച്ചത്.  കോവിഡ് 19 ന്റെ സാഹചര്യത്തിൽ കച്ചവടക്കാരുടെ അവസ്ഥ മനസിലാക്കിയാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറയുന്നു. തന്നെകൊണ്ട് കഴിയുന്ന സഹായം ഇതാണെന്നും,  കഴിയുന്നവരൊക്കെ സഹായങ്ങളുമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. നെല്ലിശ്ശേരി ശാഖ മുസ്ലിംലീഗ് സെക്രട്ടറി കൂടിയാണ് അദ്ദേഹം.