28 March 2024 Thursday

ഐരൂര്‍ കോടത്തൂര്‍ മേഖലയില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നതായി പരാതി

ckmnews

ഐരൂര്‍ കോടത്തൂര്‍ മേഖലയില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നതായി പരാതി


എരമംഗലം:ഐരൂര്‍ കോടത്തൂര്‍ മേഖലയില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നതായി വ്യാപകപരാതി.പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന അയിരൂർ കളത്തിൽ പടിറോഡിൽ പാടശേഖരത്തിന് ഇരുകരകളിലുമായി ചാക്കിൽ കെട്ടിയ നിലയിൽ അറവു മാലിന്യങ്ങളും ഹോട്ടലുകളിലെയും വിവാഹവീടുകളിലെയും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് പ്രദേശത്ത് മാലിന്യങ്ങള്‍ കൂടാന്‍ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.പ്രദേശത്ത് മദ്യപരുടെയും മറ്റു സാമൂഹിക വിരുദ്ധരുടെയും ശല്ല്യം രൂക്ഷമാവുന്നതായും പരാതിയുണ്ട്.പ്രദേശത്തെ വെള്ളക്കെട്ടുകളില്‍ വലിച്ചെറിയുന്ന മദ്യ കുപ്പികളും വെള്ള കുപ്പികളും വെള്ളക്കെട്ടുകളെ മലിനമാക്കുന്നുണ്ട്.സാമൂഹ്യവിരുദ്ധര്‍ ചാക്കില്‍ കെട്ടി തള്ളുന്ന മാലിന്യ ചാക്കുകൾ തെരുവ് നായ്ക്കള്‍ വലിച്ച് കീറി റോഡിൽ പരത്തുകയും ചെയ്യുന്നത് പ്രദേശവാസികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.അസഹ്യമായ ദുര്‍ഗന്ധം മൂലം വഴിയാത്രികരും പ്രയാസത്തിലാണ്.പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപിച്ച് സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


റിപ്പോർട്ട്:അറമുഖൻ സോനാരെ