28 March 2024 Thursday

ആരും പട്ടിണി കിടക്കില്ല:പെരുമ്പടപ്പ് ബ്ളോക്ക് പാഥേയം പദ്ധതി ആശ്വാസമാകുന്നു

ckmnews

ആരും പട്ടിണി കിടക്കില്ല:പെരുമ്പടപ്പ് ബ്ളോക്ക് പാഥേയം പദ്ധതി ആശ്വാസമാകുന്നു


മാറഞ്ചേരി: ആരും പട്ടിണി കിടക്കാൻ ഇടവരരുത്  എന്ന സന്ദേശമുയർത്തി

പെരുമ്പടപ്പ്  ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ പാഥേയം പദ്ധതി ജനങ്ങൾക്ക് ആശ്വാസമേകുന്നു.ബ്ലോക്ക് പ്രസിഡണ്ട് ആറ്റുണ്ണി തങ്ങളുടെ നേതൃത്വത്തിലാണ് പാഥേയം സാമൂഹ്യ അടുക്കള പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളാണ് പാചകത്തിന്റെ ചുമതല. കർമ്മനിരതനായി ഓരോ ഘട്ടത്തിലും ബ്ലോക്ക് പ്രസിഡൻറ്  മുന്നിൽ നിന്ന് നയിക്കുമ്പോൾ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ആരും തന്നെ ഇനി പട്ടിണി കിടക്കില്ല എന്നു തന്നെയാണ് ജനങ്ങളും പറയുന്നത്