19 April 2024 Friday

മന്ത്രി ജലീലിന്റെ നരിപ്പറമ്പിലെ ഓഫീസിന് മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചു

ckmnews

മന്ത്രി ജലീലിന്റെ നരിപ്പറമ്പിലെ ഓഫീസിന് മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചു


ചങ്ങരംകുളം:സോഷ്യൽ മീഡിയ വഴി മന്ത്രി കെ.ടി ജലീലിനെതിരെ പ്രതികരിച്ചത്തിന്റെ പ്രതികാരത്തിൽ തവനൂർ മണ്ഡലത്തിലെ യാസർ എന്ന പ്രവാസിക്കെതിരെ മന്ത്രി ജലീല്‍ സ്വപ്നയുമായി ചേര്‍ന്ന്  ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യൂത്ത് ലീഗ് തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിപ്പറമ്പിലെ മന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഐപി ജലീൽ, ജനറൽ സെക്രട്ടറി എംപി ജംഷിർ കൈനിക്കര, ട്രഷറർ പത്തിൽ സിറാജ്, പിപി ഫൈസൽ, അക്ബർ പിവി, അലി അഷ്‌കർ,വിവിഎം മുസ്തഫ, സിപി ഷാനിബ്, മൻസൂർ മരയംങ്ങാട്ട്, ഷഫീക് കൂട്ടായി, നാസിക് പികെ എന്നിവർ നേതൃത്വം നൽകി