25 April 2024 Thursday

സൗജന്യമായി മാസ്കുകള്‍ അടിച്ച് വിതരണം ചെയ്ത് തയ്യല്‍ തൊഴിലാളി മാതൃകയാവുന്നു

ckmnews

സൗജന്യമായി മാസ്കുകള്‍ അടിച്ച് വിതരണം ചെയ്ത് തയ്യല്‍ തൊഴിലാളി മാതൃകയാവുന്നു


ചങ്ങരംകുളം:സൗജന്യമായി മാസ്കുകള്‍ അടിച്ച് വിതരണം ചെയ്ത് തയ്യല്‍ തൊഴിലാളി മാതൃകയാവുന്നു.ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ സുനിലാണ് ഏതാനും ദിവസമായി മാതൃകാ പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുന്നത്.ചങ്ങരംകുളത്ത് തന്റെ സ്ഥാപനം തുറന്ന് വച്ചാണ് മാസ്കുകള്‍ അടിക്കുന്നത്.മാസ്കുകള്‍ തയ്യാറാവുന്ന മുറക്ക് ആവശ്യക്കാര്‍ക്ക് തികച്ചും സൗജന്യമായി സുനില്‍ എത്തിച്ച് നല്‍കുകയും ചെയ്യുന്നുണ്ട്.ഹെല്‍ത്ത്,പഞ്ചായത്ത്,കെഎസ്ഇബി ജീവനക്കാര്‍ക്കെല്ലാം സുനില്‍ മാസ്കുകള്‍ നല്‍കി.മാസ്ക് അടിക്കാനുള്ള തുണി ലഭ്യമല്ലെന്നും തുണി എത്തിച്ച് നല്‍കിയാല്‍ ആവശ്യക്കാര്‍ക്ക് വേണ്ട മാസ്ക് സൗജന്യമായി അടിച്ച് നല്‍കാന്‍ തയ്യാറാണെന്നും സുനില്‍ പറഞ്ഞു


സുനില്‍:9061703002