24 April 2024 Wednesday

പൊന്നാനി സിവില്‍ സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ്സ് നില്‍പ്പ് സമരം നടത്തി

ckmnews

പൊന്നാനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രവാസി കോൺഗ്രസ് നിൽപ്പ് സമരം നടത്തി.


പൊന്നാനി:കോവിഡ് കാലത്ത് നാട്ടിൽ വന്ന പ്രവാസികൾക്ക്  നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് പൊന്നാനി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനുമുന്നിൽ നിൽപ്പ് സമരം നടത്തി. മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ടും എം രാമനാഥൻ അധ്യക്ഷത വഹിച്ചു.കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സെയ്തുമുഹമ്മദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. കെ വി അബ്ദുൽ ഖയ്യൂം, പി ഹസ്സൻകോയ, ബക്കർ മൂസ, ടി രാജകുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.