18 April 2024 Thursday

ബുള്ളറ്റില്‍ നിന്ന് വീണ് പരിക്കേറ്റ നന്നംമുക്ക് സ്വദേശിയായ യുവാവ് മരിച്ചു

ckmnews

ബുള്ളറ്റില്‍ നിന്ന് വീണ് പരിക്കേറ്റ നന്നംമുക്ക് സ്വദേശിയായ യുവാവ് മരിച്ചു


ചങ്ങരംകുളം:ബുള്ളറ്റില്‍ നിന്ന് വീണ് പരിക്കേറ്റ നന്നംമുക്ക് സ്വദേശിയായ യുവാവ് മരിച്ചു.നന്നംമുക്ക് കണശംവീട്ടില്‍ രാജന്റെയും സുജാതയുടെയും മകന്‍ സൂരജ്(33) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് നന്നംമുക്കില്‍ വച്ച് സൂരജ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്  മറിഞ്ഞത്.അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ സൂരജിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.വിദേശത്തായിരുന്ന സൂരജ് ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്.തൃശ്ശൂരിലെ അമല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.സഹോദരന്‍ ഷാജന്‍