08 December 2023 Friday

മെഷീൻ ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ടു, 42 അടി ഉയരത്തിൽ തലകീഴായി യുവാവ്,രക്ഷകരായി ഫയര്‍ ഫോഴ്സ്

ckmnews



തൃശൂ‍ർ: തൃശൂർ അഞ്ചേരിയിൽ തെങ്ങ് കയറുന്നതിനിടെ യുവാവ് അപകടത്തിൽപെട്ടു. മെഷീൻ ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ട് തലകീഴായി തെങ്ങിൽ തൂങ്ങിക്കിടക്കുകയായിരുന്നു. യുവാവിന് രക്ഷകരായി ഫയർ ഫോഴ്സ് സ്ഥലത്തെത്തി. അഞ്ചേരി സ്വദേശി ആനന്ദ് ആണ് മെഷീൻ വച്ച് തെങ്ങുകയറുന്നതിനിടെ അപകടത്തിൽ പെട്ടത്. 26കാരനായ ആനന്ദിന് മെഷീനിൽ നിന്ന് കൈവിട്ട് പോവുകയായിരുന്നു. പിന്നീട് 42 അടി ഉയരത്തിൽ തലകീഴായി കിടന്ന യുവാവിനെ തൃശ്ശൂർ ഫയർ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെത്തിയാണ് താഴെ ഇറക്കിയത്. യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ച യുവാവിന് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.