24 April 2024 Wednesday

കോവിഡ് 19 നിരീക്ഷണത്തിലുള്ള പ്രവാസി മരിച്ചു

ckmnews

കണ്ണൂർ : നിരീക്ഷണത്തിലുള്ളയാൾ കുഴഞ്ഞുവീണ് മരിച്ചു. കണ്ണാടിപ്പറമ്പ് ചേലേരിയിലെ അബ്ദുൾ ഖാദർ (65) ആണ് മരിച്ചത്. ഷാർജയിൽ നിന്നെത്തിയ അബ്ദുൾ ഖാദർ മാർച്ച് 21 മുതൽ വീട്ടു നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

വീട്ടിനകത്ത് കുഴഞ്ഞ് വീണ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.  മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.  സ്രവ സാമ്പിളിൻ്റെ ഫലം വരുന്ന വരെ  മൃതദേഹം രണ്ട് ദിവസം പരിയാരത്ത് സൂക്ഷിക്കും. മാർച്ച്  22 ന് ഇദ്ദേഹത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു.  അതിനിടെ ഇദ്ദേഹത്തെ ഇന്നലെ ആശുപത്രിയിൽ എത്തിച്ചവരും നിരീക്ഷണത്തിലാണ്.