08 December 2023 Friday

രോഗിയായ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന്റെ തർക്കത്തിൽ മകന്റെ അടിയേറ്റ് അമ്മ മരിച്ചു; അവശനിലയിലായ ഭർത്താവും മരിച്ചു

ckmnews



പാലക്കാട്: കാടാങ്കോട് രോഗിയായ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മകന്റെ അടിയേറ്റ് അമ്മ മരിച്ചു. അവശനിലയിലായിരുന്ന ഇവരുടെ ഭർത്താവിനെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.


അയ്യപ്പൻക്കാവ് സ്വദേശികളായ അപ്പുണ്ണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപ്പുണ്ണിയെ ആശുപത്രിയിലെത്തിക്കാൻ വന്ന ബന്ധുക്കളേയും മദ്യലഹരിയിലായിരുന്ന അനൂപ് ആക്രമിച്ചതായി നാട്ടുകാർ പറയുന്നു.

പാലക്കാട് കസബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്. അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.