19 April 2024 Friday

നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിനിയെ അനുമോദിച്ചു

ckmnews

നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിനിയെ അനുമോദിച്ചു


ചങ്ങരംകുളം:നീറ്റ് എൻട്രൻസ് എക്‌സാമിൽ ഓൾ ഇന്ത്യാ റാങ്കിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആലംങ്കോട് പഞ്ചായത്തിലെ പെരുമുക്ക് സ്വദേശിയായ സി വി ബഷീറിന്റെ  മകൾ ഫഹ്മിതയെ സൈബർ കോൺഗ്രസ് ചങ്ങരംകുളത്തിന് വേണ്ടി സിദ്ധീഖ് പന്താവൂരും 

ഐ എൻ സി ചങ്ങരംകുളത്തിന് വേണ്ടി ആലംകോട് മണ്ഡലം പ്രസിഡണ്ട് പി ടി കാദർ എന്നിവർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.ചടങ്ങിൽ അലി പരുവിങ്ങൽ,മുസ്തഫ മാട്ടം,അനസ് മാന്തടം,ആസാദ് പെരുമുക്ക്,ഇബ്രഹീം പെരുമുക്ക്,മുജീബ്‌ പുവ്വത്ത്,ശ്രികുമാർ പെരുമുക്ക് എന്നിവർ പങ്കെടുത്തു.