28 March 2024 Thursday

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കഴുത്തില്‍ കത്തിവെച്ച് പണവും മൊബൈലും കവര്‍ന്ന സംഭവം പൊന്നാനി സ്വദേശി പിടിയില്‍

ckmnews

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കഴുത്തില്‍ കത്തിവെച്ച് പണവും മൊബൈലും കവര്‍ന്ന സംഭവം 


പൊന്നാനി സ്വദേശി പിടിയില്‍


പൊന്നാനി:ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കഴുത്തില്‍ കത്തിവെച്ച് പണവും മൊബൈലും കവര്‍ന്ന സംഭവത്തില്‍ പൊന്നാനി സ്വദേശി പിടിയിലായി.പൊന്നാനി മുല്ലറോഡ് സ്വദേശി പുത്തന്‍പുരയില്‍ മനാഫ്(25)നെയാണ് അന്യേഷണ സംഘം പിടികൂടിയത്.ഈ മാസം 8നാണ് സംഭവം.പുതുപൊന്നാനി ഹൈവേയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം യാത്രക്കിടെ ലിഫ്റ്റ് നല്‍കിയ ബൈക്ക് യാത്രികന്റെ കഴുത്തില്‍ കത്തി വച്ച് 2000 രൂപയും 15000 രൂപ വിലവരുന്ന മൊബൈലും കവരുകയായിരുന്നു.പൊന്നാനി പോലീസിന് ലഭിച്ച പരാതിയില്‍ നടത്തിയ അന്യേഷണത്തിലാണ് പ്രതി പിടിയിലായത്.പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു