29 March 2024 Friday

ചങ്ങരംകുളത്ത് ജ്വല്ലറി ജീവനക്കാര്‍ക്ക് കോവിഡ് ചിത്ര ജ്വല്ലറി രണ്ട് ദിവസത്തേക്ക് അടച്ചു

ckmnews

ചങ്ങരംകുളത്ത് ജ്വല്ലറി ജീവനക്കാര്‍ക്ക് കോവിഡ് ചിത്ര ജ്വല്ലറി രണ്ട് ദിവസത്തേക്ക് അടച്ചു


ചങ്ങരംകുളം:ചങ്ങരംകുളത്ത് ജ്വല്ലറി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചങ്ങരംകുളം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ചിത്ര ജ്വല്ലറി രണ്ട് ദിവസത്തേക്ക് അടച്ചതായി ഉടമ അറിയിച്ചു.അണുനശീകരണം നടത്തി 48 മണിക്കൂറിന് ശേഷം 22/10/2020 മുതല്‍ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഉടമ പറഞ്ഞു.12/10/2020 മുതല്‍ ജ്വല്ലറിയിലെ ജീവനക്കാരുമായി അടുത്ത് ഇടപഴകിയവര്‍ പൊതുസമ്പര്‍ക്കം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ജ്വല്ലറി ഉടമ പറഞ്ഞു