29 March 2024 Friday

ഫുട്ബോള്‍ കൊണ്ട് ഫ്രീ സ്റ്റൈല്‍ വിസ്മയം തീര്‍ത്ത ചങ്ങരംകുളം സ്വദേശി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍

ckmnews

ഫുട്ബോള്‍ കൊണ്ട് ഫ്രീ സ്റ്റൈല്‍ വിസ്മയം തീര്‍ത്ത ചങ്ങരംകുളം സ്വദേശി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍


ചങ്ങരംകുളം:ഫുട്‌ബോൾ കൊണ്ടു ഫ്രീ സ്റ്റൈൽ വിസ്മയം  തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ചങ്ങരംകുളം സ്വദേശിയായ യുവാവ്.ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ അഖില്‍ റാസിയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി പ്രദേശത്തെ ഫുട്ബോള്‍ പ്രേമികള്‍ക്ക് അഭിമാനമാവുന്നത്. ഫ്രീ സ്റ്റൈൽ ഫുട്ബോളിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നത് എന്നും അഖിൽ റാസിക്ക് ഒരു ഹരമാണ്.ഫുട്ബാൾ കളിയോടുള്ള താൽപ്പര്യമാണ് അഖിൽ റാസിയെ ഫ്രീ സ്റ്റൈൽ മേഖലയിലേക്ക് എത്തിച്ചത്. 2015 ൽ മഞ്ഞപ്പട സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഫ്രീ സ്റ്റൈൽ ഫുട്‌ബോൾ മത്സരത്തില്‍ അഖിൽ റാസി റെക്കോർഡ് സൃഷ്ടിച്ചു വിജയിയായിരുന്നു.വിവിധ ഫുട്ബോൾ മത്സരങ്ങളിലും കോളേജ് പ്രോഗ്രാമുകളും അഖിൽ റാസിയുടെ ഫ്രീ സ്റ്റൈൽ പ്രകടനങ്ങൾ പ്രദർശിപ്പിക്കാറുണ്ട്.മംഗലാപുരം യെനപ്പോയാ മെഡിക്കൽ കോളേജിൽ ഫിസിയോ തെറാപ്പി വിദ്യാർഥിയായ അഖില്‍ വളയംകുളം സാന്റോസ് ക്ളബ്ബ് അംഗം കൂടിയാണ്