29 March 2024 Friday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി സ്പീക്കര്‍

ckmnews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി നിയമസഭാ സ്പീക്കർ.


പൊന്നാനി:കോവിഡ് 19 മൂലം സംസ്ഥാനം നേരിടുന്ന പ്രതിസന്ധി മറി കടക്കാന്‍ സ്പീക്കറുടെ വക സംഭാവന.മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്കാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തൻ്റെ ഒരു മാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചത്.ജനപ്രതിനിധികളിൽ ആദ്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നൽകിയത് സ്പീക്കറാണ്.നിരവധി വ്യവസായികൾ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന നൽകിയിരുന്നു.