24 April 2024 Wednesday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല അക്കിത്തം അനുസ്മരണം നടത്തി

ckmnews

*അക്കിത്തം അനുസ്മരണം സംഘടിപ്പിച്ചു* 


ചങ്ങരംകുളം:അന്തരിച്ച മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല അനുസ്മരിച്ചു.കവിയുടെ സഹയാത്രികനായിരുന്ന വി.ടി.ഭട്ടതരിപ്പാടിൻ്റെ മകനും എഴുത്തുകാരനുമായ വി ടി വാസുദേവൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.പ്രസിഡൻ്റ് എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു.സോമൻ ചെമ്പ്രേത്ത്, കെ.വി ശശീന്ദ്രൻ, പി.എസ് മനോഹരൻ, നോവലിസ്റ്റ് എം.ഭാസ്കരൻ, എ. വത്സല, എ.പി ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.