28 March 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് ഫിസിയോതെറാപ്പി കെട്ടിടം ഉദ്ഘാടനം ചെയ്തു

ckmnews

ആലംകോട് ഗ്രാമ പഞ്ചായത്ത് ഫിസിയോതെറാപ്പി കെട്ടിടം ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് 10 ലക്ഷം ചെലവഴിച്ച് നിർമിച്ച ഫിസിയോതെറാപ്പി കെട്ടിടം നാടിന് സമർപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സൽമ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ അൻവർ സ്വാഗതം പറഞ്ഞു. കോവിഡ് പാലിച്ചുകൊണ്ട് ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.